കോട്ടയം : ഏറ്റുമാനൂർ ബൈപ്പാസിൽ അപകടം തുടർക്കഥയാകുന്നു. ബൈപാസിൽ ഇന്ന് വീണ്ടും വാഹനാപകടം.കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.
പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ കിഴക്കേനട ബൈപാസ് ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന് മുൻഭാഗം വേർപെട്ട് പോയി.എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന സ്ത്രീകളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇവർക്ക് കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെടാനായി. സ്കൂട്ടർ യാത്രികൻ കിഴക്കേനട ബൈപ്പാസ് ജംഗ്ഷനിലെ റോഡ് ചുറ്റി യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.അപകടം തുടർക്കഥയാകുമ്പോഴും പ്രദേശത്ത് വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.