സ്പോർട്സ് ഡെസ്ക്ക് : എര്‍ലിംഗ് ഹാലണ്ടും ലയണല്‍ മെസിയും ഇത്തവണത്തെ ബലണ്‍ ഡി ഓര് ഒരു പോലെ അര്‍ഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള.ബ്രൈറ്റനുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രസ് കോണ്‍ഫറൻസില്‍ സംസാരിക്കുക ആയിരുന്നു ഗ്വാര്‍ഡിയോള.
“ഞാൻ എപ്പോഴും ഇക്കാര്യം പറയുന്നതാണ്. ബലണ്‍ ഡി ഓറിനെ രണ്ട് വിഭാഗമായി തിരിക്കാം. ഒന്ന് മെസിക്കുള്ളതാണ്, പിന്നെയൊന്ന് മറ്റ് താരങ്ങള്‍ക്കുള്ളതാണ്.” പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഹാലണ്ട് ഈ പ്രാവശ്യം ബലൻ ഡി ഓര് നേടേണ്ടതാണ്. ഞങ്ങള്‍ ട്രെബിള്‍ സ്വന്തമാക്കി. അവൻ ഒരുപാട് ഗോളുകള്‍ അടിച്ചു. മെസിയുടെ മോശം സീസനാണ് മറ്റ് താരങ്ങളെ സംബന്ധിച്ച് മികച്ച സീസണ്. രണ്ട് പേരും ഇത്തവണ പുരസ്കാരം അര്‍ഹിക്കുന്നുണ്ട്.” മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകൻ അഭിപ്രായപ്പെട്ടു.
സത്യത്തില്‍ ഇത്തവണ ഹാലണ്ട് ബലണ്‍ ഡി ഓര് നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ നേട്ടങ്ങള്‍ എത്തിപ്പിടിക്കാൻ അവൻ ഞങ്ങളെ സഹായിച്ചു. പക്ഷേ, മെസി ലോകകപ്പ് നേടിയിട്ടുണ്ട്.” പെപ് ഗ്വാര്‍ഡിയോള ഓര്‍മ്മിപ്പിച്ചു. ഈ മാസം 30നാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ബലണ്‍ ഡി ഓര് പുരസ്കാര പ്രഖ്യാപനം.
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടുമാണ് സാധ്യതാ ലിസ്റ്റില്‍ മുന്നില്‍. 36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. അര്‍ജന്റീനക്കായി ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പൻ പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡൻ ബോള്‍ പുരസ്കാരവും മെസിക്കായിരുന്നു.