കോട്ടയം : ഉടമസ്ഥന് പോലീസ് പിടിയിലായതോടെ അനാഥനായ നായ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.കൂരോപ്പട പഞ്ചായത്തില്‍ കോത്തല പറയര്കുന്ന് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായയാണ് ജനങ്ങള്‍ക്ക് തലവേദനയാകുന്നത്. കോത്തല സ്വദേശിയായ ആള് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് പിടിയിലായതോടെ നോക്കാന്‍ ആളില്ലാതെയായ നായയെ നാട്ടുകാര്‍ തന്നെയാണ് കൂട്് തുറന്ന് വിട്ടത്. ഉടമസ്ഥന് റിമാന്റിലാതോടെ ഭക്ഷണം കിട്ടാതെ ഒപ്പമുണ്ടായിരുന്ന മറ്റൊരു നായ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ നായയെ കൂടു തുടര്‍ന്ന് വിട്ടത്.
ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് അകത്തായതോടെ ഭാര്യയും വീട് വിട്ടിരുന്നു ഇതോടെ നായകള്‍ തനിച്ചായി. നോക്കാന്‍ ആളില്ലാതെ വന്നതോടെ ഭക്ഷണം കിട്ടാതെ നായകളില്‍ ഒരെണ്ണം ചാവുകയും ചെയ്തു. കൂട്ടിനുള്ളില്‍ നിന്നും അവശനായ നിലയിലായിരുന്ന നായയെ തുറന്ന് വിട്ടതോടെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായയെ ഭയന്ന് ജീവിക്കുകയാണ് പ്രദേശ വാസികള്‍. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡിലാണ് നായ തലവേദനയായി മാറുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും പഞ്ചായത്തോ പോലീസോ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.