സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ് 14 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ബ്ലെസിയുടെ ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നിവ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല.നോമിനേഷൻ പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുകയാണ്.അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണു നാമനിർദേശങ്ങൾ പ്രഖ്യാപിക്കുന്നത്.ജനുവരി 17 നായിരുന്നു നോമിനേഷനുകൾ പ്രഖ്യാപിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ഇത് 19 ലേക്കും പിന്നീട് ഇന്നത്തേക്കും മാറ്റുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും ഇതിനൊപ്പം നീട്ടിയിരുന്നു.2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.ഇതുവരെ പുറത്ത് വന്ന നോമിനേഷനുകൾമികച്ച നടൻഎഡ്രിയൻ ബ്രോഡി ( ദ് ബ്രൂട്ടലിസ്റ്റ്)തിമോത്തി ഷാലമെ (എ കംപ്ലീറ്റ് അൺനൗൺ)കോൾമൻ ഡൊമിൻഗൊ (സിങ് സിങ്)റേൾഫ് ഫൈൻസ് (കോൺക്ലേവ്)സെബാസ്റ്റ്യൻ സ്റ്റാൻ ( ദ് അപ്രെന്റിസ്)മികച്ച സംവിധാനംഷോൺ ബേക്കർ (അനോറ)ബ്രാഡി കോർബെറ്റ് ( ദ് ബ്രൂട്ടലിസ്റ്റ്)ജയിംസ് മാൻഗൊൾഡ് ( എ കംപ്ലീറ്റ് അൺനൗൺ)ജോക്ക് ഓഡിയാർഡ് (എമിലിയ പെരെസ്)കോർലി ഫർജാ ( ദ് സബ്സ്റ്റൻസ്)