ന്യൂസ് ഡെസ്ക് : ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരില്‍ ഒരാളായി വളരാൻ സഹായിച്ചതിന് എംഎസ് ധോണിയോട് ആർ അശ്വിൻ നന്ദി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ചെന്നൈ സൂപ്പർ കിംഗ്സിനായി (സിഎസ്കെ) കളിക്കുമ്ബോഴാണ് അശ്വിൻ ലോക ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയത്.എന്നും താൻ ധോണിയോട് കടപ്പെട്ടിരിക്കുന്നു എന്ന് അശ്വിൻ പറഞ്ഞു.2008 ല്‍, ഞാൻ എല്ലാ ഇതിഹാസങ്ങളെയും ഡ്രെസിംഗ് റൂമില്‍ കണ്ടി.
സിഎസ്കെ ഡ്രസ്സിംഗ് റൂമില്‍ മാത്യു ഹെയ്ഡനെയും എംഎസ് ധോണിയെയും ഞാൻ കണ്ടു. ഞാൻ ഐപിഎല്‍ 2008-ല്‍ ബെഞ്ചില്‍ ഇരുന്നു. അന്ന് ഞാൻ ആരുമല്ലായിരുന്നു, മുത്തയ്യ മുരളീധരൻ ഉള്ള ടീമില്‍ ഞാൻ എവിടെ കളിക്കും,” അശ്വിൻ പറഞ്ഞു.”ധോണി എനിക്ക് തന്ന അവസരത്തിന് ജീവിതകാലം മുഴുവൻ ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു. ക്രിസ് ഗെയ്ല് ബാറ്റു ചെയ്യുമ്ബോള്‍ ന്യൂ ബോളില്‍ അദ്ദേഹം എനിക്ക് അവസരം നല്കി, 17 വർഷത്തിന് ശേഷം ഇവിടെ നില്ക്കുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.