പെര്‍ത്ത് : ആസ്ട്രേലിയൻ മണ്ണില്‍ അവരെ നേരിടാൻ കരുത്തുള്ള ഏക ടീം ഇന്ത്യയാണെന്ന് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കല്‍ വോഗൻ.പാകിസ്താനെതിരെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് 360 റണ്‍സിന്റെ തകര്‍പ്പൻ ജയം നേടിയതിന് പിന്നാലെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രതികരണം. ഓസീസിന് എല്ലാ സാഹചര്യങ്ങളും മറികടക്കാൻ ആവശ്യമായതെല്ലാമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ടെസ്റ്റില്‍ 500 വിക്കറ്റ് നേടിയ എട്ടാമത്തെ ബൗളറായി മാറിയ നഥാൻ ലിയോണിനെ പ്രശംസിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സില്‍ 217 റണ്‍സ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ അഞ്ചിന് 233 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത് പാകിസ്താന് 450 റണ്‍സ് വിജയലക്ഷ്യമൊരുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, തകര്‍ന്നടിഞ്ഞ പാക് ബാറ്റിങ് നിര വെറും 89 റണ്‍സിന് കൂടാരം കയറി. 24 റണ്‍സെടുത്ത സൗദ് ഷകീല്‍ ആയിരുന്നു അവരുടെ ടോപ് സ്കോറര്‍. ആസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാൻ ലിയോണ്‍ രണ്ടും പാറ്റ് കമ്മിൻസ് ഒന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സില്‍ 90 റണ്‍സെടുത്ത ഉസ്മാൻ ഖ്വാജയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 63 റണ്‍സെടുത്തു.