ന്യൂസ് ഡെസ്ക് : പാകിസ്താൻ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സാല്‍വി ടീമിന്റെ നായക പദവി ഒഴിയാൻ ബാബര്‍ അസമിന് നിര്‍ദ്ദേശം നല്കി വസീം അക്രം.ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ബാബര്‍ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. അതുപോലെ പിസിഎല്ലിലും നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിംഗിലും മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിനോട് വസീം അക്രം ആവശ്യപ്പെട്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുൻപേ ബാബറിന് ഞാൻ ലീഗ് ക്രിക്കറ്റില്‍ മുൻടീമുകളുടെ നായകനാകരുതെന്ന് ഉപദേശം നല്‍കിയിരുന്നു. പക്ഷേ അത് ബാബര്‍ ഗൗനിച്ചില്ല. നിങ്ങള്‍ ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ്. ടീമിന്റെ പ്രകടനത്തിന് പുറമെ വ്യക്തിഗത പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. റണ്‍സ് നേടുക, നിങ്ങളുടെ പ്രതിഫലം വാങ്ങുക, വീട്ടിലേക്ക് പോകുക. തുടര്‍ന്ന് അടുത്ത മത്സരത്തിന് തയ്യാറെടുക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ ടീമിന്റെ ക്യാപ്റ്റനാവുന്നത് നല്ലതാണ്, പക്ഷേ ലീഗ് ടൂര്‍ണമെന്റുകളില്‍ ക്യാപ്റ്റനാകുന്നത് അനാവശ്യ സമ്മര്‍ദ്ദം നല്‍കും. -വസീം അക്രം പറഞ്ഞു.