ഇംഗ്ലീഷ് നിരയെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിൻ നിര ; അഞ്ചാം ടെസ്റ്റിൽ ഒരു ദിനം പോലും പിടിച്ചു നിൽക്കാൻ കഴിയാതെ ഇംഗ്ലണ്ട് വീണു 

ധരംശാല : ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. പേര് കേട്ട ഇന്ത്യൻ ബാറ്റിംഗ് നിര 210 റൺസിന് ഔൾ ഔട്ട് ആവുകയായിരുന്നു. അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത കുല്‍ദീപ് യാദവാണ് ഇന്ത്യൻ ബൗളർമാരില്‍ മികച്ച പ്രകടനം നടത്തിയത്. അശ്വിൻ നാല് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിനായി ഓപ്പണർ സാക് ക്രൗലി 79 റണ്‍സെടുത്തു. 

Advertisements

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കരുതലോടെയാണ് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 83 റണ്‍സ് ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ കളഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം സ്കോർ 64-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മാൻ ഗില്ലിന് ക്യാച്ച്‌ നല്‍കി ബെൻ ഡക്കറ്റ് ആദ്യം മടങ്ങി (27 റണ്‍സ്). 100 റണ്‍സില്‍ നില്‍ക്കേ, ഒലീ പോപ്പിനെയും (11) കുല്‍ദീപ് മടക്കി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനാണ് ക്യാച്ച്‌ ലഭിച്ചത്. അപ്പോഴും ഒരറ്റത്ത് സാക് ക്രൗളി പിടിച്ചുനിന്ന് സ്കോർ ഉയർത്തി. 

മൂന്നാമതായാണ് സാക് ക്രൗളി മടങ്ങിയത്. ഇത്തവണയും പന്തെറിഞ്ഞത് കുല്‍ദീപ്. ഇതോടെ കുല്‍ദീപിന് ഹാട്രിക്. 108 പന്തുകള്‍ നേരിട്ട് 79 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോററാണ് ക്രൗളി. നാലാമതെത്തിയ ജോണി ബെയർസ്റ്റോയെയും കുല്‍ദീപ് തന്നെയാണ് മടക്കിയത്. ഇത്തവണയും ക്യാച്ച്‌ ധ്രുവ് ജുറേലിന്. തന്റെ 100-ാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റേന്തിയ ബെയർസ്റ്റോ തകർപ്പനടികളോടെ തുടങ്ങിയെങ്കിലും വലിയ തുടർച്ചയുണ്ടായില്ല. 18 പന്തില്‍ 29 റണ്‍സെടുത്തു മടങ്ങി. ജോ റൂട്ടിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി രവീന്ദ്ര ജഡേജയും വേട്ടയ്ക്ക് തുടക്കമിട്ടു. 26 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 

പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പൂജ്യത്തിന് മടക്കി കുല്‍ദീപ് വീണ്ടും തിരിച്ചെത്തി. എല്‍.ബി.ഡബ്ല്യൂ. ആയിരുന്നു. കുല്‍ദീപിന്റെ അഞ്ചാം വിക്കറ്റ്. ടീം സ്കോർ 183-ല്‍ നില്‍ക്കേ, ടോം ഹാർട്ടിലിയെയും (ആറ്) മാർക്ക് വുഡിനെയും (പൂജ്യം) രവിചന്ദ്രൻ അശ്വിൻ മടക്കി. വിക്കറ്റ് കീപ്പർ ബെൻ ഫോക്സും ഷൊഐബ് ബഷീറും വീണതോടെ ഇംഗ്ലണ്ടിൻ്റെ പതനം പൂർണമായി. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.