ഐക്യമില്ല , അതൊരു ടീമല്ല ; അവർ പരസ്പരം പിന്തുണയ്ക്കുന്നില്ല ,  എല്ലാവരും വേർപിരിഞ്ഞു ; പാക് ടീമിനെതിരെ രൂക്ഷവിമർശനവുമായി ഗാരി കേർസ്റ്റൺ

ന്യൂസ് ഡെസ്ക് : ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം പാകിസ്ഥാൻ ടീമിനെതിരെ വിമർശനവുമായി മുഖ്യ പരിശീലകനായ ഗാരി കിർസ്റ്റണ്‍.കളിക്കാർക്കിടയിലെ ഐക്യമില്ലായ്മയാണ് അവരുടെ നാണംകെട്ട തോല്‍വിയുടെ പ്രധാന കാരണമായി ഉയർത്തിക്കാട്ടുന്നത്.

Advertisements

‘പാകിസ്ഥാൻ ടീമില്‍ ഐക്യമില്ല. അവർ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവർ പരസ്പരം പിന്തുണയ്ക്കുന്നില്ല; എല്ലാവരും വേർപിരിഞ്ഞു, ഇടത്തും വലത്തും. ഞാൻ നിരവധി ടീമുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇത്തരമൊരു സാഹചര്യം ഒരിക്കലും കണ്ടിട്ടില്ല,’ അയർലൻഡിനെതിരായ ടി20 ലോകകപ്പിലെ പാകിസ്ഥാൻ്റെ അവസാന ലീഗ് മത്സരത്തിന് ശേഷം കിർസ്റ്റണ്‍ കളിക്കാരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരത്തില്‍ പാകിസ്ഥാൻ മുഖ്യ പരിശീലകൻ തൻ്റെ അതൃപ്തി അറിയിച്ചതായി 4 റിപ്പോർട്ട് ഉണ്ട്, ആഗോളതലത്തില്‍ താരതമ്യപ്പെടുത്തുമ്ബോള്‍ ടീമിൻ്റെ നൈപുണ്യ നിലവാരം വളരെ കുറവാണെന്നും കൂട്ടിച്ചേർത്തു.

Hot Topics

Related Articles