ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ രണ്ടാം മത്സരത്തിലും ദയനീയമായി പരാജയപ്പെട്ട് മുംബൈ. മുംബൈയ്ക്കെതിരെ എതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് റെക്കോർഡ് സ്കോറാണ് നേടിയത്. ഹൈദരാബാദിന് വേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് , അഭിഷേക് ശർമ, ഏയ്ഡൻ മാർക്രം , ഹെൻട്രിച്ച് ക്ലാസൺ എന്നിവർ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോൾ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ച ദൈവത്തിൻറെ മക്കളുടെ നായകൻറെ മുഖത്തിനേറ്റ അടിയായി ആ തീരുമാനം മാറി.
ഹൈദരാബാദ് താരങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണം ബാറ്റിംഗ് തകർത്തതോടെ മുംബൈയ്ക്ക് പിടിച്ച് നിൽക്കുവാൻ പറ്റാത്ത സ്കോറിലേക്ക് ടീം ടോട്ടൽ മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈയ്ക്കെതിരെ റെക്കോർഡ് സ്കോറാണ് ഹൈദരാബാദ് നേടിയത്. ഒരു ഘട്ടത്തിൽ സ്കോർ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അഭിഷേകും ക്ലാസനും അരങ്ങുവാണതോടെ മുംബൈ നിഷ്പ്രഭമാവുകയായിരുന്നു . മുംബൈ ബോളർമാരെല്ലാം ഹൈദരാബാദിന്റെ ബാറ്റിംഗ് ചൂടറിഞ്ഞു മറുപടി ബാറ്റിംഗിൽ മുംബൈ പൊരുതി നോക്കിയെങ്കിലും വിജയം കൈയ്യെത്തും ദൂരത്തിനപ്പുറമായിരുന്നു.
ഹാർദിക് പാണ്ടിയുടെ തീരുമാനങ്ങൾ വീണ്ടും മുംബൈയ്ക്ക് തലവേദനയായി മാറുകയാണ്.
രോഹിത് ശർമ അഞ്ചുതവണ കപ്പ് നേടിക്കൊടുത്തു മറന്ന് പുതിയ നായകനെ അവരോദിച്ച മുംബൈ ഫ്രാഞ്ചൈസിലുള്ള തിരിച്ചടിയായി ഈ ടൂർണമെൻറ് മാറുകയാണ് തുടക്കം മുതൽ ഹാർദ്ദിക്കിന്റെ നായകസ്ഥാനം ചർച്ചയാണ് . രോഹിത്തിനെ അവഗണിച്ചും ബുംറയെ പന്തേൽപ്പിക്കാതെയും ഹാർദിക് കാണിക്കുന്ന തന്റേടത്തെ ആരാധകർ വലിയ നിലയിൽ വലിയ നിലയിൽ ചർച്ചയ്ക്ക് വിധേയമായിരുന്നു. ഈ ഘട്ടത്തിലാണ് മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറും നാണംകെട്ട തോൽവിയും ഉണ്ടാകുന്നത്.
സ്കോർ : ഹൈദരാബാദ് – 277 മുംബൈ – 246