ന്യൂസ് ഡെസ്ക് : പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലായതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ നിരക്കിന് ഇന്ത്യൻസിന് പിഴയിട്ട് മാച്ച് റഫറി.സീസണില്‍ രണ്ട് മത്സരങ്ങളില്‍ കുറഞ്ഞ ഓവർ നിരക്ക് വഴങ്ങിയതോടെയാണ് ടീമിനെ ശിക്ഷിച്ചത്. നായകൻ ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപയും ഇംപാക്‌ട് പ്ലേയർ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 25 ശതമാനോ 6 ലക്ഷം രൂപയോ പിഴ ചുമത്തി. തെറ്റ് ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കി ക്യാപ്റ്റനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കും.
ഇന്നലെ ലക്‌നൗവിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സ് പൂർത്തിയാക്കിയിരുന്നില്ല.. ഇത് കാരണം അവസാന ഓവറില്‍ മുംബൈക്ക് ബൗണ്ടറി ലൈനില്‍ നാല് ഫീല്‍ഡർമാരെ മാത്രമേ നിർത്താനായുള്ളൂ. സീസണില്‍ ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമെ മുംബൈക്ക് 14 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ സാധിക്കൂ. മറ്റ് ടീമുകളുടെ മത്സരഫലവും കൂടി ആശ്രയിച്ചായിരിക്കും പ്ലേ ഓഫ് പ്രവേശനം.