ന്യൂസ് ഡെസ്ക് : ഐപിഎല്ലില്‍ നാല് പ്ലേ ഓഫ് സ്ഥാനങ്ങളില്‍ മൂന്ന് ടീമുകളിൽ തീരുമാനമായി കഴിഞ്ഞു. ഇനി നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക നാളെ നടക്കുന്ന ആർസിബി , സി എസ് കെ പോരാകും.ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍ റൈസേഴ്സ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഇനി സാധ്യതയുള്ള ചെന്നൈക്കും ബെംഗളൂരുവിനും മാത്രവും.ശനിയാഴ്ച ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആർസിബിയെ തോല്‍പ്പിച്ചാല്‍ സിഎസ്കെ ആദ്യ നാലില്‍ ഇടം നേടുമെന്ന് ഉറപ്പാകും. ഇപ്പോള്‍ അവർക്ക് 14 പോയിന്റാണ് ഉള്ളത്. ആർ സി ബിക്ക് 12 പോയിന്റും.ചെന്നെ നാളെ തോറ്റാലും അവർക്ക് പ്ലേഓഫിലേക്ക് കടക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അത് ആർ സി ബി ജയിക്കുന്ന മാർജിൻ പോലെ ഇരിക്കും. ബെംഗളൂരുവില്‍ ശനിയാഴ്ചത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും സിഎസ്കെ നാലാം സ്ഥാനത്തെത്തുമെന്ന് ഉറപ്പാകും.
നാളെ സി എസ് കെ ജയിക്കുകയും ഹൈദരാബാദ് , രാജസ്ഥാൻ എന്നിവർ അവരുടെ അവസാന ഗെയിമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ CSK-യ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ആകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഎസ്കെയ്ക്കെതിരെ ജയിച്ചാല്‍ മാത്രമേ ആർസിബിക്ക് യോഗ്യത നേടാനാകൂ. അതും നല്ല മാർജിനില്‍ ജയിക്കണം. 200 റണ്‍സ് ചെയ്സ് ചെയ്യുക ആണെങ്കില്‍ 18.1 ഓവറോ അതില്‍ കുറവോ സമയം കൊണ്ട് ആർ സി ബി വിജയം നേടേണ്ടതുണ്ട്. ആദ്യം ബാറ്റു ചെയ്ത് 200 അല്ലെങ്കില്‍ അതില്‍ കൂടുതലോ എന്ന ലക്ഷ്യം ഡിഫൻഡ് ചെയ്യുക ആണെങ്കില്‍ 18 റണ്‍സില്‍ കൂടുതല്‍ മാർജിനില്‍ ചെന്നൈയെ ആർ സി ബി തോല്‍പ്പിക്കേണ്ടതുമുണ്ട്. ഇങ്ങനെ ഈ മാർജിനുകളില്‍ ജയിക്കാൻ ആയാല്‍ 14 പോയിൻ്റുമായി നാലാമത് ഫിനിഷ് ചെയ്യാൻ ആർ സി ബിക്ക് ആകും. ചെന്നൈയെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റും അവർക്ക് ഉണ്ടാകും.
ശനിയാഴ്ച ബെംഗളൂരുവില്‍ മഴ മൂലം ആർസിബിക്ക് നഷ്ടമാകുകയോ സിഎസ്കെയുമായി പോയിൻ്റ് പങ്കിടുകയോ ചെയ്താല്‍ അവർ പുറത്താകും