സ്പോർട്സ് ഡെസ്ക്ക് : രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഛത്തീസ്ഗഢ് കേരളത്തിനെതിരെ 100-4 എന്ന നിലയില്‍. അവർ ഇപ്പോഴും കേരളത്തിന് 150 റണ്‍സ് പിറകിലാണ്.50 റണ്‍സുമായി സഞ്ജീത് ദേശായിയും 1 റണ്ണുമായി എക്നാതും ആണ് ക്രീസില്‍ ഉള്ളത്. കേരളത്തിനായി നിധീഷ് 2 വിക്കറ്റും ബേസില്‍ തമ്പിയും ജലജ് സക്സേനയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കേരളം 350 റണ്‍സിന് ഓളൗട്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ നല്ല രീതിയില്‍ ബാറ്റു ചെയ്ത കേരളത്തിനായി നാലുപേർ അർദ്ധ സെഞ്ച്വറി നേടി. ഇന്ന് മുഹമ്മദ് അസറുദ്ദീൻ ആണ് അർധ സെഞ്ച്വറി നേടിയത്. മുഹമ്മദ് അസറുദ്ദീൻ 104 പന്തല്‍ 85 റണ്‍സ് എടുത്തു. 12 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ റോഹൻ പ്രേം 54 റണ്‍സും സഞ്ജു സാംസണ് 57 റണ്‍സും എടുത്തിരുന്നു.. 91 റണ്‍സ് എടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ ആയത്. വിഷ്ണു വിനോദ് 40 റണ്‍സും എടുത്തു. ബീഹാറിനായി ആശിഷ് ചൗഹാൻ നാല് വിക്കറ്റും രവി കിരണ്‍ അജയ് മണ്ടാല്‍ എന്നിവർ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.