പഞ്ചാബിൻ്റെ വലിയ പിഴവ് ടീമിലെത്തിച്ചു ; ആള് മാറിയെത്തി ആളായി ശശാങ്ക് : ശശാങ്ക് സിംഗ് പഞ്ചാബിൻ്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകുമ്പോൾ

ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ഉഗ്രൻ വിജയം തന്നെയാണ് പഞ്ചാബ് സ്വന്തമാക്കിയത്.പഞ്ചാബ് കിംഗ്സിന്റെ വിജയത്തില്‍ പ്രധാന ഹീറോയായി മാറിയത് ശശാങ്ക് സിംഗ് ആയിരുന്നു. 200 എന്ന വമ്ബൻ വിജയം പിന്തുടർന്നിറങ്ങിയ പഞ്ചാബ് പല സമയത്തും പ്രതിസന്ധിയിലായി.

Advertisements

എന്നാല്‍ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയോടെ ത്രസിപ്പിക്കുന്ന രീതിയില്‍ ശശാങ്ക് സിംഗ് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. കേവലം 23 പന്തുകളില്‍ നിന്നാണ് മത്സരത്തില്‍ ശശാങ്ക് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മിനി ലേലത്തില്‍ ചെറിയ “പിഴവിലൂടെ” പഞ്ചാബ് സ്വന്തമാക്കിയ താരമായിരുന്നു ശശാങ്ക് സിംഗ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തില്‍ ഏറ്റവും വിവാദം നിറഞ്ഞ സംഭവമായിരുന്നു ശശാങ്ക് സിംഗിന്റെ ലേലം. ലേലത്തിനിടെ പഞ്ചാബ് കിംഗ്സ് ശശാങ്ക് സിംഗിനായി രംഗത്തെത്തുകയും ലേലം വിളിക്കുകയും ചെയ്തു. 20 ലക്ഷം രൂപ അടിസ്ഥാന തുകയ്ക്കായിരുന്നു ശശാങ്ക് സിംഗ് ലേലത്തിലേക്ക് എത്തിയത്.

പഞ്ചാബാണ് ശശാങ്കിനായി ആദ്യം രംഗത്ത് എത്തിയത്. ശേഷം പഞ്ചാബിന് ശശാങ്കിനെ ലഭിക്കുകയും ചെയ്തു. എന്നാല്‍ ലേലത്തിനുള്ള അടുത്ത താരത്തെ വിളിക്കുന്നതിന് മുമ്ബ് പഞ്ചാബ് ക്യാമ്പില്‍ വലിയ രീതിയില്‍ സംശയങ്ങള്‍ ഉയർന്നു. തങ്ങള്‍ക്ക് ശശാങ്ക് സിംഗിനെ വേണ്ട എന്നാണ് പഞ്ചാബ് കിംഗ്സ് അറിയിച്ചത്. തങ്ങള്‍ക്ക് ആളു മാറിപ്പോയതാണ് എന്നായിരുന്നു പഞ്ചാബിന്റെ ന്യായം.

See alsoബോള്‍ ഓഫ് ദ സീസണ്‍. റസ്സലിനെ വീഴ്ത്തിയ ഈഷന്തിന്‍റെ യോര്‍ക്കര്‍. വീണ റസ്സല്‍ പോലും അഭിനന്ദിച്ചു.

ലേലത്തിന് നേതൃത്വം നല്‍കിയ മല്ലിക ഇക്കാര്യം ചോദിക്കുകയും ചെയ്തു. “ഇതെന്താ തെറ്റായ പേരാണോ? നിങ്ങള്‍ക്ക് ഈ കളിക്കാരനെ ആവശ്യമില്ലേ?”- മല്ലിക ചോദിച്ചു. “നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്നത് ശശാങ്ക് സിംഗിനെ കുറിച്ചാണ്. അവന്റെ ലേലം പൂർത്തിയായി. അതുകൊണ്ടു തന്നെ 236 ആം നമ്പർ കളിക്കാരനും 237 ആം നമ്പർ കളിക്കാരനും നിങ്ങള്‍ക്ക് തന്നെയാണ്.”- മല്ലിക പറയുകയുണ്ടായി. എന്നാല്‍ തങ്ങള്‍ ഉദ്ദേശിച്ച ശശാങ്ക് ഇതല്ല എന്നാണ് പഞ്ചാബ് പറഞ്ഞത്. പക്ഷേ ലേല നിയമപ്രകാരം ഒരു താരത്തിന്റെ ലേലം വിളി പൂർത്തിയായാല്‍ ആ താരത്തെ ലേലം വിളിച്ചെടുത്ത ടീമിന് തന്നെ നല്‍കണം.

എന്നിരുന്നാലും പഞ്ചാബ് കിങ്‌സ് ഇതേ സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തത പിന്നീട് വരുത്തുകയുണ്ടായി. “ശശാങ്കിനെ ഞങ്ങള്‍ മുൻപുതന്നെ ലക്ഷ്യം വെച്ചിരുന്നു. പക്ഷേ ലിസ്റ്റില്‍ ഒരേ പേരില്‍ തന്നെയുള്ള രണ്ടു താരങ്ങള്‍ വന്നതാണ് ഞങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാക്കിയത്. എന്നിരുന്നാലും ശശാങ്കിനെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ക്കായി വലിയ പ്രകടനം അവൻ കാഴ്ചവെക്കും എന്നത് ഉറപ്പാണ്.”- പഞ്ചാബ് കിങ്സ് പറഞ്ഞു. എന്തായാലും പഞ്ചാബിനെ സംബന്ധിച്ച്‌ വളരെ മികച്ച തീരുമാനം തന്നെയായിരുന്നു ഇത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ ശശാങ്കിന്റെ ഒരു ഹീറോയിസം തന്നെയാണ് കാണാൻ സാധിച്ചത്.

Hot Topics

Related Articles