മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ. 65 കാരി കൗസല്യയെ മാലയ്ക്ക് വേണ്ടിയാണ് മകൻ കൊലപ്പെടുത്തിയത്. മകൻ ജോജോയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലാണ് കൗസല്യയെ മകൻ കൊലപ്പെടുത്തിയത്. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അമ്മയുടെ മൂന്നു പവന്റെ മാലയ്ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ സമ്മതിച്ചു.
Advertisements