മുണ്ടക്കയം : കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ മുണ്ടകയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലൂർക്കാവ് ഊട്ടുകുളത്തിൽ സണ്ണിയാണ് മരിച്ചത്.
Advertisements