പാരിസ് : ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ സമനിലയില്‍ തളച്ച് ലില്ലെ. സൂപ്പര്‍ താരം കിലിയൻ എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ പി.എസ്.ജിയെ ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിലെ ഗോളില്‍ ലില്ലെ പിടിച്ചുകെട്ടുകയായിരുന്നു.ഇതോടെ പി.എസ്.ജിയുടെ ലീഗിലെ തുടര്‍ച്ചയായ ഒമ്ബതാം ജയമെന്ന സ്വപ്നമാണ് വീണുടഞ്ഞത്.
ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം ലൂകാസ് ഹെര്‍ണാണ്ടസിനെ ബഫോഡ് ഡയാകൈറ്റ് ഫൗള്‍ ചെയ്തതിന് പി.എസ്.ജിക്ക് അനുകൂലമായി 66ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ പിഴവില്ലാതെ വലയിലെത്തിച്ചു. താരത്തിന്റെ ലീഗിലെ 16ാം ഗോളായിരുന്നു ഇത്. വൈകാതെ യൂസുഫ് യസീകി ലില്ലെയെ ഒപ്പമെത്തിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഷോട്ട് മാര്‍ക്വിഞ്ഞോസ് തടഞ്ഞിട്ടത് പി.എസ്.ജിക്ക് രക്ഷയായി. പി.എസ്.ജി ജയം ഉറപ്പിച്ചിരിക്കെ അവസാന ഘട്ടത്തില്‍ പകരക്കാരനായെത്തിയ ജൊനാതൻ ഡേവിഡ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റു മത്സരങ്ങളില്‍ ബ്രെസ്റ്റ് 2-0ത്തിന് നാന്റെസിനെയും മാഴ്സലെ 2-1ന് െക്ലര്മോണ്ടിനെയും മോണ്ട്പെല്ലിയര്‍ 1-0ത്തിന് മെറ്റ്സിനെയും തോല്പിച്ചപ്പോള് റെന്നെസ്-ടൊളൂസ് മത്സരം ഗോള്‍രഹിതമായി അവസാനിച്ചു. ലീഗില്‍ 16 മത്സരങ്ങളില്‍ 37 പോയന്റുമായി പി.എസ്.ജി തന്നെയാണ് മുന്നില്‍. പത്താം കിരീടം ലക്ഷ്യമിടുന്ന അവര്‍ക്ക് പിറകില്‍ രണ്ടാമതുള്ള നീസിന് 32ഉം മൂന്നാമതുള്ള മൊണാകൊക്ക് 30ഉം പോയന്റാണുള്ളത്. 28 പോയന്റുള്ള ലില്ലെ നാലാമതാണ്.