ലണ്ടൻ : എത്ര പണം കിട്ടിയാലും തല്‍ക്കാലം ലിവര്‍പൂള്‍ വിട്ട് താൻ എങ്ങോട്ടുമില്ലെന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹ്. വമ്പൻ തുകക്ക് സലാഹ് സൗദി അറേബ്യൻ ക്ലബിലേക്ക് കൂടുമാറുമെന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. സൗദി ക്ലബായ അല്‍ ഇത്തിഹാദ് രണ്ടു വര്‍ഷത്തെ കരാറിന് സലാഹിന് 155 ദശലക്ഷം പൗണ്ട് (ഏകദേശം 1639 കോടി രൂപ) വാഗ്ദാനം ചെയ്തതായി സൗദി ദിനപത്രം അല്‍ റിയാദിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, 2025 വരെ ലിവര്‍പൂളില്‍ തുടരുന്നതിനുള്ള മൂന്നു വര്‍ഷത്തെ കരാറില്‍ കഴിഞ്ഞ വര്‍ഷം ഈജിപ്ഷ്യൻ താരം ഒപ്പുചാര്‍ത്തിയിട്ടുണ്ട് സലാഹ് ലിവര്‍പൂള്‍ എഫ്.സിയില്‍ തുടരാനുള്ള പ്രതിബദ്ധതയിലാണ്. ഈ വര്‍ഷം ലിവര്‍പൂള്‍ വിടുമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ പുതുക്കാൻ ഞങ്ങള്‍ ഒപ്പിടുമായിരുന്നില്ലല്ലോ’ -സലാഹിന്റെ ഏജന്റ് റാമി അബ്ബാസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
31കാരനായ സലാഹ് 2017ലാണ് ഇറ്റാലിയൻ ക്ലബായ എ.എസ് റോമയില്‍നിന്ന് ലിവര്‍പൂളിലെത്തിയത്. ഇംഗ്ലീഷ് ക്ലബിനുവേണ്ടി ഇതുവരെ 305 കളികളില്‍ 186 ഗോളുകള്‍ അടിച്ചിട്ടുണ്ട്. ലിവര്‍പൂളിനൊപ്പം ചാമ്ബ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്.