ന്യൂഡൽഹി : ഹുറൂൺ പുറത്തിറക്കിയ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഇടംനേടി ക്വിക്ക് കൊമേഴ്‌സ് ആപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകൻ കൈവല്യ വോറ.3,600 കോടി രൂപയാണ് ഈ 21കാരൻ്റെ ആസ്തി. സഹസ്ഥാപകനായ 22 വയസ്സുകാരനായ ആദിത് പാലിച്ച ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരിൽ രണ്ടാമത്തെയാൾ.വോഹ്‌റയും പാലിച്ചയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു പിന്നീട് അവർ കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് ഉപേക്ഷിച്ച് ബിസിനസിലേക്ക് പ്രവേശിച്ചു. കോവിഡ് കാലത്ത് ആവശ്യസാധനങ്ങൾ ഏറ്റവും വേഗത്തിൽ ആളുകൾക്ക് എത്തിക്കാനും വരാൻ പറ്റാത്ത സ്ഥലത്ത് ഡെലിവറി എത്തിക്കാനും രണ്ട് സുഹൃത്തുക്കൾ ചേർന്ന് 2021 ൽ ആണ് സീപ്റ്റോ ആരംഭിച്ചത്.ഇന്ത്യയിലെ ഹൈപ്പർ കോമ്പറ്റീറ്റീവ് ഗ്രോസറി ഡെലിവറി സ്‌പെയ്‌സിൽ ഉയർന്ന കമ്പനികളുമായി സീപ്റ്റോ കടുത്ത മത്സരമാണ് ഇപ്പോൾ നടത്തുന്നത്.കൈവല്യ വോറ 19-ാം വയസ്സിൽ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് പട്ടികയിൽ 2022-ൽ ഇടം പിടിച്ചിരുന്നു.അതിനുശേഷം എല്ലാ വർഷവും പട്ടികയിൽ ഇടംപിടിച്ചു.