ന്യൂസ് ഡെസ്ക് : വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.പിഐബി ഫാക്ട് ചെക്ക് മുഖാന്തരം ഇത് തിരിച്ചറിയാന്‍ സാധിക്കും. പിഐബി ഫാക്ട് ചെക്കിനെ ആശ്രയിക്കുന്നവര്‍ക്ക് ഇ-മെയില്‍ മേല്‍വിലാസം വേണം. ജോലി അവസരം, ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് ആദ്യം പിഐബി ഫാക്ട് ചെക്ക് പോര്‍ട്ടല്‍ തുറക്കുക. ഭാഷ തെരഞ്ഞെടുക്കുക. ഇ-മെയില്‍ മേല്‍വിലാസം നല്‍കുക. ക്യാപ്ച നല്‍കുക. സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. ഒടിപിക്കായി ഇ-മെയില്‍ നോക്കുക. തുടര്‍ന്ന് ഒടിപി നല്‍കുക. പേര്, മേല്‍വിലാസം, അടക്കമുള്ള വിവരങ്ങള്‍ നല്കി ഫോം പൂരിപ്പിക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കേണ്ട, പ്രചരിക്കുന്ന മെറ്റീരിയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക. ഒറിജിനല്‍ ന്യൂസ് കോപ്പിയുടെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പ് എന്നി മെറ്റീരിയലുകളും അപ്ലോഡ് ചെയ്യുക. വിവരങ്ങള്‍ നല്കിയ ശേഷം സബ്മിറ്റ് അമര്‍ത്തുക. പിഐബി പരിശോധിച്ച് വിവരം ഇ-മെയില്‍ വഴി നല്‍കും.