മൂവാറ്റുപുഴ : പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ പൊലീസ് ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് മജിസ്ട്രേഷൻ മുന്നിൽ ഹാജരാക്കുന്നത്. പ്രതിയുമായി മൂവാറ്റുപുഴ പൊലീസ് ഇന്നലെ കൊച്ചിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. വൈറ്റിലയിലെയും കടവന്ത്രയിലെയും ഓഫീസുകളിലും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അനന്തുവിൻ്റെ കളമശ്ശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍ എന്ന സ്ഥാപനത്തിലും പൊലീസ് തെളിവെടുപ്പ് നൃത്തിയിരുന്നു. കളമശ്ശേരിയിലെ ഓഫീസ് തെളിവെടുപ്പിനു ശേഷം പൊലീസ് പൂട്ടി സീല്‍ ചെയ്തു.എറണാകുളം പറവൂരില്‍ പാതിവില സ്കൂട്ടര്‍ തട്ടിപ്പിന് ഇരയായത് 800ലധികം പേര്.
ജനസേവാ സമിതി ട്രസ്റ്റ് വഴിയാണ് ഇവര്‍ പണം നല്‍കിയത്.പരാതിക്കാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പണം തിരികെ കിട്ടുന്നതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം.പാതിവില സ്കൂട്ടര്‍ തട്ടിപ്പ് കേസില്‍ പണം നഷ്ടമായവര്‍ ഒരുമിച്ച് എത്തിയാണ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുവരെ 800 ലധികം പരാതികള്‍ ലഭിച്ചു. പറവൂര്‍ ജനസേവ സമിതി ട്രസ്റ്റ് മുഖേനയാണ് മേഖലയിലുള്ളവര്‍ പണം നല്‍കിയത്. പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.