വെള്ളക്കെട്ട് നീന്തിക്കടന്ന് വേണം വീട്ടിലെത്താൻ ! വെള്ളമുയരാത്ത കൂരോപ്പടയിൽ റോഡില്‍ മുട്ടറ്റം വെള്ളം ; ദുരിതത്തിലായി കൂരോപ്പട മതുമല നിവാസികള്‍

കോട്ടയം : ജില്ലയില്‍ മഴ കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് കൂരോപ്പട മതുമല നിവാസികള്‍. മഴ കനത്ത് റോഡില്‍ മുട്ടറ്റം വെള്ളമുയര്‍ന്നതോടെ ഏക റോഡലൂടെയുള്ള യാത്രയും ദുരിതത്തിലായി. കൂരോപ്പട പഞ്ചായത്തില്‍ കൂരോപ്പട കവലയില്‍ നിന്നും മതുമല ഭാഗത്തേക്കുള്ള റോഡാണ് വെള്ളത്തില്‍ മുങ്ങിയത്. മുട്ടറ്റം വെള്ളമുയര്‍ന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും തകരാറിലായിരിക്കുകയാണ്. കാല്‍നട യത്രക്കാര്‍ക്കും ഇതിലൂടെ നടക്കുന്നത് ഏറെ തലവേദനയായി മാറിയിരിക്കുകയാണ്. 

Advertisements

നല്ല മഴയെത്തിയാല്‍ ഇവിടെ വെള്ളമുയരുന്ന പതിവുണ്ട്. വെള്ളം ഒഴുകിപ്പോകാന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് വെളളമുയരുവാനുള്ള കാരണം. മഴവെള്ളം കുത്തിയൊഴുകി ഈ പ്രദേശത്ത റോഡുകള്‍ മുന്‍പ് നാളുകളായി തകരാറിലായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഈ റോഡ് പുനര്‍ നിര്‍മ്മിച്ചത്. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതോടെ വീണ്ടും റോഡ് തകരാറിലാകുവാനുള്ള സാധ്യതയും കൂടുതലാണ്. പിഡബ്ല്യു റോഡിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വ പരിഹാരം കാണുവാന്‍ അധികാരികള്‍ ഒരു ഇടപെടലും നടത്തുന്നില്ല എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.

Hot Topics

Related Articles