അടിച്ചുകയറി കെഎസ്ആർടിസി! പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വ കാല റെക്കോർഡിലേക്ക് .ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു.2023 ഡിസംബർ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്.ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ശബരിമല സ്പെഷ്യൽ സർവിസിനൊപ്പം മറ്റ് സർവിസുകൾ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തും കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവർത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകൾ ഒഴിവാക്കിയും ആണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്. ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ അധികം കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായി എന്നത് നേട്ടത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

Advertisements

മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാർക്ക് ഏറെ ഗുണകരമാവുകയും കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു. കൂടാതെ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂർ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർദ്ധനവിന് കാരണമായിട്ടുണ്ട്.നിർദ്ദേശാനുസരണം കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭ്യമായത്.രാപ്പകൽ വ്യത്യാസം ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും ഗതാഗത വകുപ്പ് മന്ത്രിയും സി എം ഡിയും അഭിനന്ദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.