പുനലൂർ : ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കലിലാണ് ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ അഞ്ചോളം കടകൾ തകർന്നിട്ടുണ്ട്. അപകടത്തിൽ അയ്യപ്പഭക്തർക്ക് ആർക്കും പരിക്കില്ല. അന്യ സ്ഥംസ്ഥാന വാഹനമാണ് അപകടത്തിൽപ്പെട്ടത്.നാഗാലാൻ്റ് രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.തീർത്ഥാടകർ ദർശനത്തിനായി പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.
Advertisements