കാസര്‍കോട് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കാസർകോട് : കാസർകോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.റിയാസ് (17) , യാസിൻ(13), സമദ്(13) എന്നിവരാണ് മരിച്ചത്. തെരച്ചിലില്‍ റിയാസിനെ കണ്ടെത്തി രക്ഷിച്ചെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മദ്ധ്യേ മരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്. 12 മണിയോടെയാണ്‌ അപകടം നടന്നത്.സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്. ഇവരുടെ ബന്ധുവിന്‍റെ മകനാണ് സമദ്. തറവാട് വീട്ടില്‍ എത്തിയ ഇവർ പുഴയില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

Advertisements

ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത്. റിയാസ് ആശുപത്രിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ അഷ്റഫിന്റെ മകൻ യാസിന്‍റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള വിശദമായ തെരച്ചിലില്‍ മൂന്നാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.