സിനിമ ഡസ്ക് : നടി എന്നതിലുപരി രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. വനിത കമ്മീഷനിലടക്കം പ്രവൃത്തിച്ചിട്ടുള്ള നടി ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്.ചെറിയ പ്രായത്തില്‍ പിതാവില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഖുശ്ബു മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.ഇപ്പോഴിതാ തന്റെ കരിയറിന്റെ ആദ്യ നാളുകളില്‍ പ്രമുഖനായ നടനില്‍ നിന്നുമുണ്ടായ അനുഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഖുശ്ബു നടത്തിയിരിക്കുന്നത്. കൂടെ അഭിനയിച്ച നടന്‍ തന്നോട് ഒരു അവസരം തരുമോന്ന് ചോദിച്ചതിനെ പറ്റിയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്‌എഫ്‌ഐ) 2024 ല്‍ സംസാരിക്കവേ നടി വെളിപ്പെടുത്തിയത്.ഇംതിയാസ് അലി, ഭൂമി പെഡ്‌നേക്കര്‍, സുഹാസിനി മണിരത്‌നം, വാണി ത്രിപാഠി ടിക്കൂ എന്നിവര്‍ക്കൊപ്പം സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള മാസ്റ്റര്‍ക്ലാസിലാണ് ഖുശ്ബു തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മനസ് തുറന്നത്.സിനിമയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് ഖുശ്ബു പറയുന്നത്. ഒരു ഷെയര്‍ ഓട്ടോയിലോ ലോക്കല്‍ ട്രെയിനിലോ മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്യുബോള്‍ പോലും സ്ത്രീകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്.
എന്നാല്‍ ആരെങ്കിലും തങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുമ്ബോഴെല്ലാം അത് തുറന്ന് പറയണമെന്നാണ് എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത്. എന്ത് പ്രശ്‌നമുണ്ടായാലും അപ്പോള് തന്നെ പറയണം. അങ്ങനെ പറഞ്ഞ് പോയത് കൊണ്ട് ഭാവി ജീവിതത്തിനും കരിയറിലും പ്രശ്‌നങ്ങളുണ്ടാവുമെന്നൊന്നും ചിന്തിക്കരുത്.തന്റെ കരിയറിന്റെ ആദ്യ നാളുകളില്‍ ഉണ്ടായ സ്വന്തം അനുഭവവും ഇതിന് ഉദാഹരണമായി ഖുശ്ബു പറഞ്ഞു, ഒരിക്കല്‍ സിനിമയില്‍ എനിക്കൊപ്പം നായകന്‍ അഭിനയിക്കുന്ന നടന്‍ എന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോന്ന് ചോദിച്ചു. ‘ആരുടെയും ശ്രദ്ധയിൽ പെടാതെ എനിക്കൊരു അവസരം തരാമോ? എന്നായിരുന്നു അയാള്‍ ചോദിച്ചത്. ഞാന്‍ ഉടനെ എന്റെ കാലില്‍ കിടന്ന ചെരിപ്പ് ഊരി പിടിച്ചിട്ട് ‘ഞാന്‍ 41 ഇഞ്ചുള്ള ചെരുപ്പാണ് ഇട്ടിരിക്കുന്നത്. ഇവിടെ വെച്ച് വേണോ അതോ യൂണിറ്റിന്റെ മുന്നില്‍ വച്ച് വേണോ അടിയെന്ന്’ ചോദിച്ചു.അന്ന് ഞാനൊരു പുതുമുഖനടിയായിരുന്നു. എന്നിരുന്നാലും വേറെ ഒന്നിനെ കുറിച്ചും അന്ന് ചിന്തിച്ചിരുന്നില്ല, എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നത് എന്റെ ചിന്തകളില്‍ പോലുമില്ലായിരുന്നു? കരിയര്‍ അല്ല മറ്റെന്തിനെക്കാളും എനിക്കെന്നോട് തന്നെയുള്ള ബഹുമാനമാണ് വലുതെന്ന് അറിയാമായിരുന്നു. എല്ലാവരും സ്വയം ബഹുമാനിക്കണം, അപ്പോള്‍ മാത്രമേ മറ്റുള്ളവരും നമ്മളെ ബഹുമാനിക്കുകയുള്ളു’, എന്നും ഖുശ്ബു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആദ്യമായി ഖുശ്ബു അഭിനയിക്കുന്നത്. 1980ല്‍ പുറത്തിറങ്ങിയ ദി ബേണിംഗ് ട്രെയിന്‍ എന്ന സിനിമയിലൂടെയായിരുന്നു ഖുശ്ബു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് സിനിമയിലേക്ക് എത്തിയ നടി മലയാളം, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി. ഈ കാലയളവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇടയ്ക്ക് സംവിധായകന്‍ സുന്ദര്‍ സിയുമായി പ്രണയത്തിലായ താരം അദ്ദേഹത്തെ വിവാഹം കഴിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.