ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി

കൊച്ചി : മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി ആശുപത്രിയിലെത്തി. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്. ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവർത്തകരും ആശുപത്രിയിൽ ഷാഫിയെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. രോഗം ഉടന്‍ ഭേദമാകുമെന്ന പ്രതീക്ഷ നേരത്തെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Advertisements

Hot Topics

Related Articles