ആലപ്പുഴ : യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായതായി റിപ്പോർട്ട് .90 ഗ്രാം കഞ്ചാവ് ആണ് എക്‌സൈസ് കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് . കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് പൊലീസ് സ്റ്റേഷന്‍ ജാമ്യം ലഭിച്ചേക്കും.തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്. ഈ പരിശോധനയിലാണ് എംഎല്‍എയുടെ മകന്‍റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. കനിവിനൊപ്പം ഒന്‍പത് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Advertisements