2024ലെ ടി20 ഇലവനെ പ്രഖ്യാപിച്ച് ഐസിസി, രോഹിത് ശർമ ക്യാപ്റ്റൻ, 4 ഇന്ത്യൻ താരങ്ങള്‍ ടീമി‌ൽ; സഞ്ജു സാംസണ് ഇടമില്ല

ദുബായ് : കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മ തന്നെയാണ് ഐസിസി ടി20 ഇലവന്‍റെയും നായകന്‍. രോഹിത് ഉള്‍പ്പെടെ നാല് ഇന്ത്യൻ താരങ്ങള്‍ ഐസിസി ഇലവനിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് ഐസിസി ടി20 ഇലവനിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ട് എത്തുമ്പോള്‍ പാകിസ്ഥാന്‍റെ ബാബര്‍ അസം ആണ് നാലാം നമ്പറില്‍. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാനാണ് ടീമിന്‍റെ വിക്കറ്റ് കീപ്പര്‍.സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയും ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഐസിസി ഇലവനിലെ ഫിനിഷര്‍മാരായി എത്തുന്നത്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി റാഷിദ് ഖാന്‍ വരുമ്പോള്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും സ്പിന്നറായി ടീമിലുണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാണ് ടീമിലെ രണ്ട് പേസര്‍മാര്‍. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ മികവ് കാട്ടിയ തിലക് വര്‍മയെയും ഐസിസി ടീമിലേക്ക് പരിഗണിച്ചില്ല.

Advertisements

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവര്‍ക്കും ടി20 ഇളവനില്‍ ഇടം ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേട്ടത്തോടെ രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ടി20 ഇലവന്‍: രോഹിത് ശര്‍(ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ അസം, നിക്കോളാസ് പുരാന്‍, സിക്കന്ദര്‍ റാസ, ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, വാനിന്ദു ഹസരങ്ക, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

Hot Topics

Related Articles