ചങ്ങനാശ്ശേരി : 53 വർഷത്തെ ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് കേരളം 53 മത് സീനിയർ പുരുഷവിഭാഗം ഫൈനലിൽ പ്രവേശിച്ചു.21 നെതിരെ 23 ഗോളുകൾക്ക് സർവീസിസ്‌നെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.ഫൈനലിൽ ചണ്ടിഗഡ് ആണ് കേരളത്തിന്റെ എതിരാളികൾ. ഇന്ത്യൻ റെയിൽവേയേ 30 നെതിരെ 32 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചണ്ഡിഗഡ് ഫൈനലിൽ പ്രവേശിച്ചത്.ഫൈനൽ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.
Advertisements