ളാക്കാട്ടൂർ : സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിച്ച ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 63 പോയിൻ്റോടെ സ്കൂളിന് സംസ്ഥാന തലത്തിൽ നാലാം സ്ഥാനം ലഭിച്ചു. പിതാവിൻ്റെ നിര്യാണം ഉയർത്തിയ ദു:ഖത്തിലും സുഹൃത്തുക്കൾക്കും സ്കൂളിനും വേണ്ടി മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ ഹരിഹർ ദാസിനേയും അനുമോദിച്ചു. മാനേജർ ആർ രാമചന്ദ്രൻ നായർ, മുൻ മാനേജർ സി കെ സുകുമാരൻ നായർ ,പി റ്റി എ പ്രസിഡൻ്റ് സന്ധ്യ ജി നായർ, പ്രിൻസിപ്പൽ കെ കെ ഗോപകുമാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements