ആലപ്പുഴ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്.മൂന്ന് ലക്ഷത്തിലേറെ ഫോളോവർമാരുള്ള ഇൻഫ്ളുവൻസറാണ് ഹാഫിസ്. തൃക്കണ്ണൻ എന്ന പേരിലാണ് ഇയാള്‍ ഇൻസ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.സോഷ്യല്‍ മീഡിയയിലൂടെയാണ് ആലപ്പുഴ സ്വദേശിനിയായ പരാതിക്കാരിയായ ഹാഫിസ് പരിചയപ്പെടുന്നത്.
ഇരുവരും ഒന്നിച്ചുള്ള റീല്‍സ് വീഡിയോകളും ഇവർ പങ്കുവെച്ചിരുന്നു. വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഹാഫിസ് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിൻമാറുകയായിരുന്നു. ഇതേ തുടർന്നാണ് പെണ്‍കുട്ടി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.