മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു ; വിശദ വിവരങ്ങളറിയാം

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ്‌സി, എം.ടി.ടി.എം., എല്‍എല്‍.എം., എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ.പ്രോഗ്രാമുകളില്‍ 2024 വർഷത്തെ പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു .മാർച്ച്‌ 30 വരെ രജിസ്റ്റർ ചെയ്യാം.

Advertisements

പ്രവേശനപ്രക്രിയ, പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ www.cat.mgu.ac.in -ല്‍ ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. എം.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക്‌ www.cat.mgu.ac.in വഴിയും എം.ബി.എ.യ്ക്ക് www.admission.mgu.ac.in വഴിയുമാണ് അപേക്ഷിക്കേണ്ടത്.

പ്രവേശനപരീക്ഷ മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0481 2733595, ഇ-മെയില്‍: [email protected]. എം.ബി.എ. പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന നമ്ബറിലും [email protected] എന്ന ഇ-മെയിലിലും ലഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.