മൂവി ഡെസ്ക്ക് : 2019 ൽകന്നഡയില് നിന്നുവന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു പ്രശാന്ത് നീല്‍-യഷ് ടീമിന്റെ കെ.ജി.എഫ്. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയപ്പോള് ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റര്‍ 2 മാറി.ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാവും എന്ന സൂചന നല്‍കിയാണ് റോക്കി ഭായിയുടെ രണ്ടാം വരവ് അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന് പ്രശാന്ത് നീല്‍.
നിലവില്‍ സലാര്‍-സീസ്ഫയര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പ്രശാന്ത് നീല്‍. ഈ മാസം 22ന് ‘സലാര്‍’ ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കെ.ജി.എഫ് കെ.ജി.എഫിന് മൂന്നാം ഭാഗമുണ്ടാവുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് പ്രശാന്ത് നീല്‍. തിരക്കഥ പൂര്‍ത്തിയായതായും യഷ് തന്നെയായിരിക്കും നായകന്. എന്നാല്‍ സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി കെ.ജി.എഫിന് തുടര്‍ ഭാഗങ്ങളുണ്ടാവുമെന്നും എന്നാല്‍ നായകന് മാറിവരാന്‍ സാധ്യതയുണ്ടെന്നും നേരത്തേ ഒരഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു.