മൂവി ഡെസ്ക്ക് : കുറെ വര്‍ഷങ്ങളായി തമിഴ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ-ചിയാൻ വിക്രം ടീമിന്റെ ‘ധ്രുവനച്ചത്തിരം’.സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. ധ്രുവനച്ചത്തിരത്തിന്റെ റിലീസ് അടുത്തിരിക്കുന്ന ഈ വേളയില്‍ ഗൗതം മേനോൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് താൻ സിനിമകളില്‍ അഭിനയിക്കാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഒരു സമയമെത്തിയപ്പോള്‍ ധ്രുവനച്ചത്തിരം പൂര്‍ത്തിയാക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നി. ആ സമയം സിനിമകളില്‍ അഭിനയിക്കാൻ ചിലരില്‍ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. താൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു.സിനിമകളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂര്‍ത്തിയാക്കാം എന്നതിനാലാണ് താൻ അഭിനയിച്ചതെന്ന് ഗൗതം മേനോൻ പറഞ്ഞു. അല്ലാത്തപക്ഷം താൻ സിനിമയില്‍ അഭിനയിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവനച്ചത്തിരം പ്രദര്‍ശനത്തിന് എത്തുന്നത്. 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ചിത്രത്തില്‍ വിക്രം ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്.