കോഹ്ലി ബാറ്റ് കറക്കും , ധോണി ഗ്ലൗസ് ഊരും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഓരോരുത്തർക്കും ഓരോരോ പ്രത്യേകതകൾ ; അറിയാം താരങ്ങളുടെ പ്രത്യേകതകൾ

ന്യൂസ് ഡെസ്ക് : ഏതൊരു കായിക ഇനമായാലും വലിയ നേട്ടങ്ങളിലേക്കെത്തുന്നതില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക പങ്കുണ്ട്. ഈ ഭാഗ്യം ലഭിക്കാന്‍ മിക്ക താരങ്ങളും സവിശേഷമായ ചില വിശ്വാസങ്ങളും പിന്തുടര്‍ന്നിരുന്നു.മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരങ്ങള്‍ക്ക് ചില രൂപങ്ങള്‍ കീശയില്‍ കരുതുന്നത് ഉള്‍പ്പെടെ പലതരം വിചിത്ര ശീലങ്ങള്‍ കായിക താരങ്ങള്‍ക്കുണ്ട്. ക്രിക്കറ്റിലേക്ക് വരുമ്ബോഴും ഇത്തരം ചില കൗതുകകരമായ കാര്യങ്ങള്‍ കാണാനാവും.

Advertisements

മികച്ച പ്രകടനത്തിലേക്കെത്താന്‍ ചില താരങ്ങള്‍ ചില പ്രത്യേക ശീലങ്ങള്‍ പിന്തുടര്‍ന്നിരുന്നു. കേള്‍ക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ചില ശീലങ്ങളും ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലുണ്ട്. കളത്തിനകത്തെ ചില താരങ്ങളുടെ ശീലങ്ങള്‍ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്. താരങ്ങളെപ്പോലെത്തന്നെ അവരുടെ ചില ശീലങ്ങളും ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ളതാണ്. ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങളുടെ പേരുപോലെ തന്നെ പ്രശസ്തമായ ചില കൗതുക ശീലങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നമതായി എംഎസ് ധോണിയുടെ ശീലം നോക്കാം. ധോണി ബാറ്റുചെയ്യുന്നതിനിടെ ഇടക്കിടെ ഗ്ലൗസ് സ്ട്രാപ്പ് അഴിക്കുകയും വീണ്ടും ഒട്ടിക്കുകയും ചെയ്യും. ഇത് മിക്ക സമയങ്ങളിലും ധോണി ചെയ്യാറുണ്ട്. മറ്റൊന്ന് ഹെല്‍മറ്റിനിടയിലൂടെ വിരല്‍ ഉപയോഗിച്ച്‌ അദ്ദേഹം വിയര്‍പ്പ് തുടക്കുകയും കണ്‍ പോളയില്‍ ഇടക്കിടെ തൊടുകയും ചെയ്യുമെന്നതാണ്. ധോണിയുടെ ഈ ശൈലി മറ്റ് ക്രിക്കറ്റ് താരങ്ങളൊന്നും അധികം ചെയ്തുകണ്ടിട്ടില്ലാത്തതാണ്.

അതുകൊണ്ടുതന്നെ ഈ ശീലം അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണ് വൈറലായി മാറിയത്. ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി കടുത്ത വിശ്വാസിയായ താരമാണ്. പ്രധാന മത്സരങ്ങള്‍ക്ക് മുമ്ബ് ശിവ ക്ഷേത്ര ദര്‍ശനം കോലി നടത്താറുണ്ട്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന താരമാണ് കോലി. അദ്ദേഹവും ചില കൗതുകകരമായ ശീലങ്ങള്‍ കളത്തില്‍ പിന്തുടരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ബാറ്റു കറക്കുന്നത്.ക്രീസിലെത്തി ഒരു പന്ത് നേരിട്ട ശേഷം കൈയിലിരിക്കുന്ന ബാറ്റ് കറക്കുന്നതാണ് കോലിയുടെ ശീലം. ബാറ്റും കൈയും തമ്മില്‍ വേഗത്തില്‍ ഗ്രിപ്പിലേക്കെത്താനും പ്രതീക്ഷിക്കുന്നതുപോലെ ബാറ്റ് കൈയില്‍ വഴങ്ങാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കുന്നുണ്ടെന്നാണ് കോലി പറയുന്നത്. എന്തായാലും കോലിയുടെ സവിശേഷമായ ശീലമാണിതെന്ന് പറയാം.

ഇന്ത്യയുടെ യുവതാരങ്ങളിലൊരാളാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് കളത്തില്‍ രസകരമായ കാര്യങ്ങള്‍ ചെയ്യുന്ന താരങ്ങളിലൊരാളാണ്. റിഷഭിന്റെ കിക്ക് അപ്പാണ് എടുത്തു പറയേണ്ടത്. കീപ്പിങ് ചെയ്യുന്നതിനിടെ നിലത്തുവീണാല്‍ റിഷഭ് ചാടി എണീക്കുന്നത് വ്യത്യസ്ത ശൈലിയിലാണ്. ഇത് വളരെ വൈറലായിട്ടുമുണ്ട്. റിഷഭിന്റെ കളത്തിലെ രസകരമായ പെരുമാറ്റങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യത ആരാധകര്‍ക്കിടയില്‍ ലഭിക്കാറുണ്ട്.ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിനും ചില കൗതുകകരമായ ശീലങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് അദ്ദേഹം ചുവന്ന ടൗവല്‍ കളിക്കാനിറങ്ങുമ്പോള്‍ കീശയില്‍ സൂക്ഷിച്ചിരുന്നുവെന്നതാണ്. 

ഇടത് പോക്കറ്റില്‍ ചുവന്ന ടൗവല്‍ സൂക്ഷിക്കുന്നത് ഭാഗ്യമാണെന്നായിരുന്നു സെവാഗിന്റെ വിശ്വാസം. ഇതിന്റെ യുക്തി സംശയമുണ്ടാക്കുമെങ്കിലും സെവാഗ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. എന്തായാലും ഐതിഹാസിക കരിയര്‍ സെവാഗിന് അവകാശപ്പെടാം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇത്തരം ചില വിചിത്ര ശീലങ്ങള്‍ പിന്തുടര്‍ന്നിരുന്നു. സച്ചിന്‍ മൈതാനത്തേക്കിറങ്ങുമ്ബോള്‍ ആദ്യം കുത്തുന്നത് ഇടത് കാലായിരുന്നു. ഇത് സച്ചിന്‍ ഭാഗ്യമായാണ് കരുതിയിരുന്നത്. ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്റെ ഈ ശീലം കരിയറിലുടെനീളം അദ്ദേഹം പിന്തുടര്‍ന്നിരുന്നു. കൂടാതെ ലെഗ് പാഡുകള്‍ സച്ചിന്‍ ഇടക്കിടെ അഡ്ജസ്റ്റ് ചെയ്യും. ഓരോ ഷോട്ടുകള്‍ക്ക് ശേഷവും സച്ചിന്‍ ഇത്തരത്തില്‍ ചെയ്യാറുണ്ട്.

Hot Topics

Related Articles