മുംബൈ : ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകള്‍ക്കും ഗോള്‍ നേടാൻ കഴിഞ്ഞില്ല.മുംബൈയെ അവരുടെ സ്റ്റേഡിയത്തില്‍ സമനിലയില്‍ തളക്കാൻ കഴിഞ്ഞത് ഈസ്റ്റ് ബംഗാളിന് ആത്മവിശ്വാസമായി. എന്നാല്‍ മോഹൻ ബഗാനുമായും കേരള ബ്ലാസ്റ്റേഴ്സുമായും മത്സരം വരാനിരിക്കെ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ മുംബൈയ്ക്ക് ദൗര്‍ബല്യങ്ങള്‍ പരിശോധിക്കണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
ആദ്യ പകുതിയില്‍ മുംബൈ സിറ്റിയുടെ ആധിപത്യം ഗ്രൗണ്ടിലുണ്ടായിരുന്നു. ഭൂരിഭാഗം സമയത്തും മുംബൈ താരങ്ങള്‍ പന്തിനെ നിയന്ത്രിച്ചു. പക്ഷേ ഗോള്‍ വല ചലിപ്പിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്ന് ആക്രമണം കുറവായിരുന്നു. എങ്കിലും മുംബൈയെ ഗോളടിപ്പിക്കാതിരിക്കാൻ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പ്രത്യേകം ശ്രദ്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം അച്ചടക്കം പാലിച്ചു. മത്സരം സമനിലയില്‍ അവസാനിപ്പിക്കാനായിരുന്നു ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചത്. മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷം വരെയും ഈസ്റ്റ് ബംഗാള്‍ ശക്തമായ മത്സരം കാഴ്ചവെച്ചു. ഇതോടെ ഗോള്‍രഹിത സമനിലയോടെ മത്സരത്തിന് അവസാനമായി.