ന്യൂസ് ഡെസ്ക് : പൂഞ്ഞാറിൽ അനിൽ ആൻറണിയുടെ പോസ്റ്റർ നശിപ്പിച്ചു.പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി ആൻറണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പ്രചാരണ ബോർഡ് നശിപ്പിച്ചത്.
Advertisements
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രചരണ ബോർഡ് നശിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബി ജെ പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പോലീസ് അധികാരികൾ ശക്തമായ നടപടി എടുക്കുവാൻ തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.