മുംബൈ : ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു ഈയടുത്ത് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തം പാളയത്തിലേക്ക് മടക്കി എത്തിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നാലെ ഇന്നലെ മറ്റൊരു സര്‍പ്രൈസ് പ്രഖ്യാപനവും ടീം നടത്തി. ഹര്‍ദികിനെ 2024ലെ സീസണിലേക്കുള്ള ടീം നായകനായി മുംബൈ പ്രഖ്യാപിച്ചു.
എന്നാല്‍ ഇതൊന്നും മുംബൈ ആരാധര്‍ക്ക് ദഹിച്ച മട്ടില്ല. വന്‍ പ്രതിഷേധമാണ് ടീമിനെതിരെ ഉയരുന്നത്. ഹര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ ട്വിറ്ററില്‍ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവി മുന്നില്‍ കണ്ടാണ് പത്ത് സീസണുകളായി ടീമിനെ നയിക്കുന്ന രോഹിത് ശര്‍മയെ മാറ്റുന്നത് എന്നാണ് ടീം നല്കിയ വിശദീകരണം. എന്നാല്‍ രോഹിതിനെ മാറ്റിയത് ടീമിന് വന്‍ തിരിച്ചടിയാകുന്ന സ്ഥിതിയാണ് നിലവില്‍ ആരാധക സമീപനം. 2013 മുതല്‍ മുംബൈ നായകനാണ് രോഹിത്. അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്ബ്യന്‍സ് ട്രോഫി കിരീട നേട്ടങ്ങളും ഹിറ്റ്മാന്റെ കീഴില്‍ ടീം സ്വന്തമാക്കി.