ന്യൂസ് ഡെസ്ക് : ശ്രദ്ധേയമായ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ആപ്പില്‍ സ്ക്രീൻ ഷോട്ട് ചിത്രങ്ങള്‍ പകർത്തുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്താൻ വാട്സ്ആപ്പ് ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്തകള്‍ സൂചിപ്പിക്കുന്നത്.മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്ക്രീൻ ഷോട്ടുകള്‍ക്ക് ആയിരിക്കും നിയന്ത്രണം വരുന്നത്. മറ്റുള്ള ഉപയോക്താക്കളുടെ സ്വകാര്യതയെ മുൻ നിർത്തിയാണ് പുതി മാറ്റം നടപ്പിലാക്കാൻ വാട്സ്ആപ്പ് ആലോചിക്കുന്നത്. പ്രധാനമായും മറ്റ് ഉപയോക്താക്കളുടെ ഡിസ്പ്ലേ ചിത്രങ്ങള്‍ (ഡിപി) സ്ക്രീൻ ഷോട്ട് എടുക്കുന്നത് ആയിരിക്കും വിലക്കാൻ സാധ്യത. നിലവില്‍ ഈ ഫീച്ചർ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളില്‍ ലഭ്യമാണ് എന്നാണ് വാർത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഐഫോണില്‍ ഇതുവരെയും ഈ ഫീച്ചർ എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഇത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ഈ ഫീച്ചറിനെ കുറിച്ച് മെറ്റയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ബിസിനസ് ടുഡേ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ ഫീച്ചർ വേണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നല്‍കുന്നതായിരിക്കും. നേരത്തെ ഫെയ്സ്ബുക്കില്‍ ഈ ഫീച്ചർ വന്നിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻസ്റ്റഗ്രാമിലും സമാനമായ ഫീച്ചർ മെറ്റ നല്‍കിയിട്ടുണ്ട്. അനുവാദം നല്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമെ ഇൻസ്റ്റഗ്രാമിലെ പ്രൈവറ്റ് അക്കൗണ്ടുകളുടെ ചിത്രങ്ങള്‍ കാണാൻ സാധിക്കു. ഇതിന് സമാനമായ ഫീച്ചർ ആയിരിക്കും മെറ്റ വാട്സ്ആപ്പിലും അവതരിപ്പിക്കുക. ഇനി മുതല്‍ വാട്സ്ആപ്പില്‍ ഈ ഫീച്ചർ ഓണ്‍ ആക്കിയിരിക്കുന്നവരുടെ പ്രൊഫൈല്‍ ചിത്രം സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിക്കുമ്ബോള്‍ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും കാണുക.
നിലവില്‍ വാട്സ്ആപ്പിന്റെ എതിരാളികളായ ടെലിഗ്രാമിനും സിഗ്നലിനും ഈ സവിശേഷത ഇല്ല എന്നതും പ്രത്യേകതയാണ്. അതേ സമയം വാട്സ്ആപ്പില്‍ വ്യൂ വണ്‍സ് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരം ഫയലുകളുടെ സ്ക്രീൻ ഷോട്ട് എടുക്കാനും സാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെ മുൻ നിർത്തിയാണ് മെറ്റ വാട്സ്ആപ്പില്‍ ഇത്തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതേ ഫീച്ചർ നേരത്തെ മുതല്‍ തന്നെ ടെലിഗ്രാമില്‍ ലഭ്യമായിരുന്നു.അതേ സമയം ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഉടൻ തന്നെ വാട്സ്ആപ്പില്‍ വരുത്തും എന്ന തരത്തില്‍ ചില വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചാറ്റ് ഫില്‍ട്ടേഴ്സ് (Chat filters) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, വാട്സ്ആപ്പിലെ ചാറ്റുകള്‍ ഫില്‍ട്ടർ ചെയ്യാനുള്ള ഫില്‍ട്ടറുകള്‍ അടങ്ങിയ പുതിയ ഓപ്ഷൻ ആയിരിക്കും ഇത്. പ്രധാനപ്പെട്ട ചാറ്റുകളിലേക്ക് പെട്ടെന്ന് ആക്സസ് ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും.
പുതിയ ഫീച്ചർ പുറത്തിറക്കുമ്ബോള്‍ ചാറ്റ് ലിസ്റ്റിൻ്റെ മുകളില്‍ ചാറ്റ് ഫില്‍ട്ടറുകള്‍ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. വായിക്കാത്ത ചാറ്റുകള്‍ പ്രത്യേകം കാണാനും ഗ്രൂപ്പ് ചാറ്റുകള്‍ പ്രത്യേകം കാണാനും ഈ ഫില്‍റ്ററില്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്. നിലവില്‍ ഏതെങ്കിലും പ്രത്യേക ചാറ്റ് വേണമെങ്കില്‍ സെർച്ച് ചെയ്യേണ്ടതുണ്ട്. എന്നാല്‍ പുതിയ ഫീച്ചറുകള്‍ എത്തുന്നതോടെ വായിക്കാത്ത ചാറ്റുകള്‍ പ്രത്യേക ഒരു വിഭാഗമായി ആപ്പില്‍ പ്രദർശിപ്പിക്കപ്പെടുന്നതായിരിക്കും. നിലവില്‍ ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചല്‍ ലഭിക്കുന്നുണ്ട്.ആൻഡ്രോയിഡ് 2.24.6.16 പതിപ്പിനുള്ള വാട്ട്സ്ആപ്പ് ബീറ്റയില്‍ ചാറ്റുകള്‍ ഫില്‍ട്ടർ ചെയ്യാനുള്ള ഫീച്ചർ ലഭ്യമാണ് എന്ന് വാബീറ്റഇൻഫോ പറയുന്നു. ഉടൻ തന്നെ മറ്റ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചർ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ഈ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ തന്നെ പ്ലേ സ്റ്റോർ വഴി വാട്സ്ആപ്പിന്റെ ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാൻ സാധിക്കുന്നതാണ്.