ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര : ബുംറ വൈസ് ക്യാപ്റ്റൻ ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഒക്‌ടോബർ 17 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്ബരക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിതനായി. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ നമ്ബർ 1 സ്ഥാനത്തുള്ള താരമാണ് ബുമ്ര. പരമ്ബരയിലെ ആദ്യ മത്സരം ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലും ബാക്കി പൂനെയിലും മുംബൈയിലും നടക്കും. ബംഗ്ലാദേശിനെതിരായ പരമ്ബര 2-0ന് സ്വന്തമാക്കിയ ടീമില്‍ നിന്ന് മാറ്റം ഒന്നും പുതിയ ടീമില്‍ ഇല്ല.ടീം ഇങ്ങനെ രോഹിത് ശർമ്മ , ജസ്പ്രീത് ബുംറ , യശസ്വി ജയസ്വാൾ , ശുഭ്മാൻ ഗിൽ , വിരാട് കോഹ്ലി , കെ എൽ രാഹുൽ , സർഫാസ് ഖാൻ , റിഷഭ് പന്ത് , ധ്രുവ് ജുവറൽ , ആർ അശ്വിൻ , രവീന്ദ്ര ജഡേജ , അക്സർ പട്ടേൽ , മുഹമ്മദ് സിറാജ് , കുൽദീപ് യാദവ് , അർഷദീപ് സിങ്

Advertisements

Hot Topics

Related Articles