ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ച്വറി. 145 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഗില്‍, ന്യൂസിലന്‍ഡിന് എതിരായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് മറികടന്നു. സിക്‌സറടിച്ച് അന്‍പതും, 150 ഉം പിന്നിട്ട ഗില്‍ ഇരട്ട സെഞ്ച്വറി നേടാനും സിക്‌സര്‍ തന്നെയാണ് ഉപയോഗിച്ചത്. ഇതോടെ ഇന്ത്യയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായി ഗില്‍.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തും ഗില്ലും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംങ്‌സ് ഓപ്പണ്‍ ചെയ്തത്. സ്‌കോര്‍ 60 ല്‍ നില്‍ക്കെ രോഹിത്ത് (34) മടങ്ങി. പിന്നാലെ കോഹ്ലിയും (എട്ട്) രണ്ടക്കം തികയ്ക്കാനാവാതെ മടങ്ങി. ഇതിനു പിന്നാലെ ഇരട്ടസെഞ്ച്വറിയ്ക്ക് ശേഷം ആദ്യമായി അവസരം ലഭിച്ച ഇഷാന്‍ കിഷനും (അഞ്ച്) മടങ്ങിയതോടെ ഒറ്റയാള്‍ പോരാട്ടമായി ശുഭ്മാന്‍ ഗില്ലിന്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യകുമാര്‍ യാദവും (31), പാണ്ഡ്യയും (28) ഒപ്പം നിന്ന് പിന്‍തുണ നല്‍കേണ്ട ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നത്. 48 ആം ഓവറില്‍ 176 റണ്‍ മാത്രമാണ് ഗില്ലിന്റെ ബാറ്റില്‍ ഉണ്ടായിരുന്നത്. പിന്നീട് അടിച്ചു തകര്‍ത്ത ഗില്‍ അതിവേഗം ഇരട്ടസെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ കിടിലം ക്യാച്ചില്‍ തട്ടി ഗില്‍ പുറത്താകുമ്പോള്‍ 149 പന്തില്‍ 19 ഫോറും ഒന്‍പത് സിക്‌സും സഹിതം 208 റണ്ണെടുത്തിരുന്നു. ഗില്ലിന്റെ ഇരട്ടസെഞ്ച്വറിയുടെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്ണെടുത്തിട്ടുണ്ട്.