സ്പോർട്സ് ഡെസ്ക്ക് : ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോഴാണ് നെയ്മറിന് പരിക്കേറ്റത്.മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എ സി എല്‍ ഇഞ്ച്വറി ആണെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ എങ്കില്‍ ഈ സീസണില്‍ നെയ്മര്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. നെയ്മര്‍ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.നെയ്മര്‍ അവസാന സീസണുകളില്‍ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു.
6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുൻപ് മാത്രമാണ് കളത്തിലേക്ക് തിരികെയെത്തിയത്. അല്‍ ഹിലാലിനായി ഫുട്ബോള്‍ കളിച്ച് ഫിറ്റ്നസിലേക്കും ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്. ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ മുംബൈ സിറ്റിയെ നേരിടാൻ ആയി നെയ്മര്‍ ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്കും ഈ വാര്‍ത്ത തിരിച്ചടിയാണ്.