റിയാദ് : പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന സൗദി ക്ലബ് അല്‍ ഹിലാലിന്റെ ബ്രസീലിയൻ ഫുട്ബാള്‍ താരം നെയ്മർ റിയാദില്‍ തിരിച്ചെത്തി.തിങ്കളാഴ്ച വൈകീട്ടാണ് നെയ്മർ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയത്. കാല്‍മുട്ടിലെ ലിഗമെൻറില് വിള്ളലുണ്ടാവിട്ടു നില്‍ക്കുകയായിരുന്നു.
യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതല്‍ നെയ്മർ ഫുട്ബാളില്‍നിന്ന് കാല്‍മുട്ടിന് പരിക്കേറ്റത്.
തുടർന്ന് ബ്രസീലില്‍ ശസ്ത്രക്രിയക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം അവിടെ തന്നെ ഫുട്ബാള്‍ പരിശീലനം തുടർന്നുവരികയായിരുന്നു.
ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് നെയ്മർ അല്‍ ഹിലാലില്‍ ചേർന്നത്. ശേഷം അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് നെയ്ർ അല്‍ഹിലാല്‍ ജഴ്സിയില്‍ ഇറങ്ങിയത്. 2025 വരെ അല്‍ ഹിലാലുമായി നെയ്മറിന് കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുൻപ് അല്‍ ഹിലാലിനായി നെയ്മർ പന്തുതട്ടില്ലെന്നും റിപ്പോർട്ടുണ്ട്.