റിയാദ് : എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ഇൻജുറി ടൈമിലെ ഗോളില്‍ കഷ്ടിച്ച് സമനില നേടി ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്‍റെ അല്‍ -ഹിലാല്‍.ഗ്രൂപ്പ് ഡിയില്‍ ഇത്തിരികുഞ്ഞന്മാരായ ഉസ്ബെക്കിസ്ഥാൻ ക്ലബ് നവബഹോറാണ് സൗദി പ്രോ ലീഗിലെ കരുത്തരായ അല്‍ -ഹിലാലിനെ സമനിലയില്‍ തളച്ചത്.
സൂപ്പര്‍താരം നെയ്മര്‍ ആദ്യമായി പ്ലെയിങ് ഇലവനില്‍ കളിക്കാനിറങ്ങിയ മത്സരത്തിലാണ് ടീമിന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. മത്സരം അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സമനില പിടിച്ചത്. അതേസമയം, ഗ്രൂപ്പ് സിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ -ഇത്തിഹാദ് ഉസ്ബെക്കിസ്ഥാൻ ക്ലബായ എഫ്.സി എ.ജി.എം.കെയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെയാണ് നെയ്മര്‍ അരങ്ങേറ്റം കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ വല കുലുക്കാനായില്ലെങ്കിലും ഗോളിന് വഴിയൊരുക്കുകയും മികച്ച നീക്കങ്ങളുമായി കളം നിറയുകയും ചെയ്തിരുന്നു. കിങ് ഫഹദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52ാം മിനിറ്റില്‍ ടോമ തബതാഡ്‌സെയുടെ കിടിലൻ ഫിനിഷിങ്ങിലൂടെ നവബഹോര്‍ മുന്നിലെത്തി. 2022 ഉസ്ബെക്കിസ്ഥാൻ സൂപ്പര്‍ ലീഗ് റണ്ണേഴ്സ് അപ്പായ നവബഹോര്‍ ആദ്യമായാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കുന്നത്.