സ്പോർട്സ് ഡെസ്ക്ക് : ഗര്‍ഭിണിയായ കാമുകിയോട് മാപ്പ് പറഞ്ഞ് ഫുട്ബോള്‍ താരം നെയ്മര്‍ ജൂനിയര്‍. താരം വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് കാമുകി ബ്രൂണ ബിയാൻകാര്‍ഡിയോട് പരസ്യമായി നെയ്മര്‍ ക്ഷമാപണം നടത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മോഡല്‍ കൂടിയായ ബ്രൂണ ഗര്‍ഭിണിയാണെന്നുള്ള വിവരം വലിയ വാര്‍ത്തയായിരുന്നു. പുതിയ അതിഥി വരുന്നതോടെ ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്നങ്ങളുടെ മഞ്ഞുരുകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
തങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാൻ മാപ്പ് പറയുന്നതുകൊണ്ട് കഴിയുമോ എന്ന് അറിയില്ലെങ്കിലും അതിനുവേണ്ടി ശ്രമിക്കാൻ താൻ തയ്യാറാണെന്നാണ് ബ്രസീലിയൻ ഫുട്ബോള്‍ താരം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്. കാമുകിയ്ക്കൊപ്പമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് തന്റെ ആഗ്രഹമെന്നും നെയ്മര്‍ പറയുന്നു. ബിയാൻകാര്ഡിയോടും കുടുംബാംഗങ്ങളോടും ക്ഷമചോദിച്ചുകൊണ്ടാണ് നെയ്മറിന്റെ കുറിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞാൻ നിന്നോടും നിന്റെ കുടുംബത്തോടും മാപ്പ് പറയുന്നു. നമ്മുക്ക് മുന്നോട്ടു പോകാൻ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ന്, ഞാൻ നിനക്ക് ഉറപ്പ് നല്കുന്നു. ഒരുമിച്ച് പോകുന്നതിന് വേണ്ടി ഞാൻ പരിശ്രമിക്കാൻ തയ്യാറാണ്. നമ്മുടെ ലക്ഷ്യം വിജയിക്കും. നമ്മുടെ കുഞ്ഞിനോടുള്ള സ്നേഹം വിജയിക്കും. പരസ്പരമുള്ള സ്നേഹം നമ്മളെ കൂടുതല്‍ ശക്തരാക്കും. നീതീകരിക്കാനാവാത്തതിനെ ന്യായീകരിക്കാൻ എനിക്ക് താല്‍പ്പര്യമില്ല. എന്റെയും കുഞ്ഞിന്റെയും ജീവിതത്തില്‍ ബ്രു (കാമുകിയെ സ്നേഹപൂര്‍വ്വം വിളിക്കുന്നത്) ആവശ്യമാണ്. നീയില്ലാതെ ജീവിതം സങ്കല്പ്പിക്കാൻ കഴിയില്ല’- നെയ്മര്‍ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.