പാരിസ്: നെയ്മറെ ഈ സീസണിൽ റിലീസ് ചെയ്യാമെന്ന പിഎസ്ജി നീക്കത്തിന് തിരിച്ചടി. താരം പിഎസ്ജിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയേക്കും. നെയ്മറിന് 2027 വരെയാണ് പിഎസ്ജിയിൽ കരാറുള്ളത്. 2022ൽ സ്വയം രണ്ട് വർഷത്തെ കരാർ കൂടി നീട്ടാനുള്ള വ്യവസ്ഥ നെയ്മറിന്റെ കരാറിലുണ്ട്. ഇതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. നെയ്മർ പുതിയ കരാറിൽ ഒപ്പുവച്ചതായി ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പിഎസ്ജി ഇതിൽ വ്യക്തത വരുത്തിയിട്ടില്ല. ബ്രസീലിയൻ താരത്തിനായി ചെൽസി ട്രാൻസ്ഫർ വിപണിയിൽ സജീവമായിട്ടുണ്ട്.
Advertisements