നെയ്യാറ്റിന്‍കരയില്‍ വീടുകയറി ആക്രമണം; ഗൃഹനാഥന് തലയ്ക്ക് വെട്ടേറ്റു, അക്രമപരമ്പരയുമായി തലസ്ഥാനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടുകയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന് തലയ്ക്ക് വെട്ടേറ്റു. ഓട്ടോഡ്രൈവറായ ആറാലുംമൂട് സ്വദേശി സുനിലിനാണ് ഗുണ്ടാ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മൂവരും തമ്മില്‍ നേരത്തെ അടിപിടി ഉണ്ടായിരുന്നു. സുനിലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,
സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും എത്തിയില്ലെന്ന ആക്ഷേപവുമായി സുനിലിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസമാണ്, പോത്തന്‍കോട്ട് സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടിമാറ്റി റോഡില്‍ എറിഞ്ഞത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് പിന്നില്‍. ജില്ലയിലെ ഡിവൈ.എസ്.പി.മാര്‍, എ.സി.പി. തുടങ്ങിയവര്‍ പലസംഘങ്ങളായാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പലരും നിരീക്ഷണത്തിലാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി പലരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു.
പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് പടക്കം എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വധശ്രമം ഉള്‍പ്പടെ അടിപിടി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുധീഷ് ഒളിച്ച് താമസിച്ചിരുന്ന പോത്തന്‍കോട് കല്ലൂരില്‍ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗംസംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. പടക്കം എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു.സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്.

ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പഭരണസിരാകേന്ദ്രമായ തലസ്ഥാനത്ത് അരങ്ങേറുന്ന അക്രസംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും പിടിപ്പുകേടാണെന്ന് രീതിയില്‍ വിമര്‍ശനം ശക്തമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.