നെയ്യാറ്റിന്‍കര: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശന് 96 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതിയാണ് എഴുപത്തിയഞ്ചുകാരനായ തിരുവല്ല സ്വദേശിയെ ശിക്ഷിച്ചത്.രണ്ട് വർഷം മുമ്പ് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ആണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. മകളും ഭാര്യയും ബാങ്കില്‍ പോയതിനിടെ ആയിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ചെറുമകനെ പ്രതി കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞുവിട്ടു. വീട്ടിലെത്തി മകളെ കുളിപ്പിക്കുമ്പോഴാണ് പീഡനവിവരം അമ്മയോട് കുട്ടി പറയുന്നത്. തുടർന്ന്, തിരുവല്ലം പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട മുത്തശ്ശനായ പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്യവുമാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളേയും 26 രേഖകളും ഹാജരാക്കി.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വെള്ളറട കെ.എസ്.സന്തോഷ്‌കുമാര്‍ പ്രോകിസ്യൂഷന് വേണ്ടി ഹാജരായി. പിഴ തുകയായ ഒന്നര ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷംകൂടി തടവ് ശിക്ഷ അനുഭവിക്കണം.