നെയ്യാറ്റിൻകര ആർ.ടി. ഓഫീസില്‍ മിന്നല്‍ പരിശോധന; യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതടക്കം വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതടക്കം പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസില്‍ യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലുള്ള വിജിലൻസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.

Advertisements

ജോയിന്റ് ആർ.ടി. ഓഫീസിലും പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജോയിന്റ് ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയില്‍ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയില്‍ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകള്‍ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിള്‍-പേ അക്കൗണ്ടിലേക്ക് അയച്ചു നല്‍കുന്നതായും ഇത്തരത്തില്‍ ഓരോ മാസവും 1 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസില്‍ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങള്‍ ഒന്നും തന്നെ കൈക്കൂലി നല്‍കാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നല്‍കുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷം സംസ്ഥാന വ്യാപകമായും, യൂണിറ്റ് അടിസ്ഥാനത്തിലും വിജിലന്‍സ് നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴയിനത്തില്‍ ആകെ 7.8 കോടി ( 7,83,68,238) രൂപ ഈടാക്കിയിട്ടുള്ളതാണ്, ആയതില്‍ ജി എസ് ടി വകുപ്പ് ആകെ 11,37,299/- രൂപയും, മോട്ടോര്‍ വാഹന വകുപ്പ് ആകെ 1,00,53,800 രൂപയും, മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ് ആകെ 6,71,77,139/- രൂപയും പിഴ ഈടാക്കിയിട്ടുള്ളതാണ്. കൂടാതെ ഈ വർഷം ഇതുവരെ ഡിജിറ്റല്‍ ട്രാപ്പുകള്‍ ഉള്‍പ്പടെ 31 ട്രാപ്പുകളിലായി ആകെ 42 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.